കോടതി മുറിയില്‍ വനിതാ മജിസ്ട്രേട്ട് ട്രെയിനിയുടെ ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ യുവാവിനെതിരെ കേസെന്ന് റിപ്പോര്‍ട്ട്. നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി -ഒന്നിലാണ് ഈ സംഭവം.
ക്യാമറ പരിശോധിച്ച് കുറ്റം തെളിയിച്ച കോടതി പ്രതിക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്കി. വെഞ്ഞാറമൂട് പിരപ്പന്‍കോട് സ്വദേശിയായ 22കാരനാണ് അറസ്റ്റിലായത്.
ഇയാള്‍ സാക്ഷിയായ ഒരു ആക്സിഡന്റ് കേസിന്റെ വിചാരണ തുടങ്ങുന്നതിനു തൊട്ടു മുന്‍പായിരുന്നു ഫോട്ടോ പകര്‍ത്തല്‍. ഫോട്ടോ ഫ്ലാഷ് മിന്നുന്നത് ശ്രദ്ധയില്‍പ്പെട്ട മജിസ്ട്രേട്ട് ട്രെയിനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനെ വിവരമറിയിക്കുകയായിരുന്നു.
മജിസ്ട്രേട്ട് മൊബൈല്‍ കാമറ പരിശോധിച്ച ശേഷം, കോടതി അലക്ഷ്യത്തിനും ഐടി ചട്ട ലംഘനത്തിനും കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.