വടകരയിലെ വേളം പഞ്ചായത്തില്‍ പോളിംഗ് മുടങ്ങി

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (11:53 IST)
PRO
വടകര മണ്ഡലത്തിലെ വേളം പഞ്ചായത്തിലെ തൊണ്ണൂറ്റി നാലാം ബൂത്തില്‍ പോളിംഗ് തുടങ്ങാനായില്ല. വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടര്‍ന്നാണ് പോളിംഗ് തുടങ്ങാനാകാതിരുന്നത്.

രണ്ടാമതും വോട്ടിംഗ് യന്ത്രം കൊണ്ടു വന്നെങ്കിലും അതും തകരാറിലായി. ഇപ്പോള്‍ പുതിയ യന്ത്രത്തിനായി കാത്തിരിക്കുകയാണ്. വോട്ട് ചെയ്യാനെത്തിയ പലരും നിരാശരായി വീട്ടിലേക്ക് മടങ്ങുകറ്റ്യും ചെയ്തു.