ലോട്ടറിക്കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി ബി ഐ അന്വേഷണത്തിനായി സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകവിജ്ഞാപനം ഇറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഇക്കാര്യം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേസിന്റെ എഫ് ഐ ആര്‍ വിവരങ്ങളും ഏതെല്ലാം കേസുകളാണ് അന്വേഷിക്കണ്ടത് എന്നും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍മേല്‍ ഉടന്‍ സി ബി ഐ അന്വേഷണം നടത്തും.
മുഖ്യമന്ത്രിയുടെ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറും സംസ്ഥാനവും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണം.
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.