മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് വീണ്ടും രംഗത്ത്. ലീഗിന്റെ വിജയഭേരി അധികമായി പോകുന്നുവെന്ന് മുരളി പറഞ്ഞു.
' പാണക്കാട് തങ്ങള്‍ കല്പിക്കും കോണ്‍ഗ്രസ് അനുസരിക്കും' എന്നുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചതായി പത്രങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ 2004 ലും 2006ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ചത് മറക്കരുതെന്നും മുരളി ഓര്‍മ്മിപ്പിച്ചു.
കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തിയതിനെയും മുരളി വിമര്‍ശിച്ചു. തിരിച്ച് ചെയ്യാന്‍ അറിയാഞ്ഞിട്ടല്ലെന്നും എന്നാല്‍ മലര്‍ന്നുകിടന്നു തുപ്പിയാല്‍ സ്വന്തം ശരീരം വൃത്തികേടാകുമെന്ന് ലീഗ് തിരിച്ചറിയണമെന്നും മുരളീധരന് പറഞ്ഞു. എല്ലാത്തിനും പരിധിയുണ്ട്. മുന്നണി നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ലെന്നും മുരളീധരന് പറഞ്ഞു.