ലാവ്‌ലിന്‍ കേസ് വിചാരണ ചെയ്യുന്നതില്‍നിന്ന് പിന്‍മാറിയ ജഡ്ജിമാര്‍ രാജിവെയ്ക്കണമെന്ന് കെ സുധാകരന്‍ എംപി. ഇത്തരം ജഡ്ജിമാര്‍ ജുഡീഷ്യറിക്ക് അപമാനമാണ്. അവര്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
കേസ് സംബന്ധിച്ച് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു, അത് ശരിവെയ്ക്കുന്നതാണ് ജഡ്ജിമാരെടുത്ത നിലപാട്. ജഡ്ജിമാര്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തെഴുതും എന്നും സുധാകരന്‍ പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്ത സിബിഐ നിലപാടില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. കേസ് ഇല്ലാതാക്കാന്‍ സിബിഐ ഒത്തുകളിക്കുകയാണെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
കേസില്‍ പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള കാലാവധി ഫെബ്രുവരി നാലിനാണ് അവസാനിക്കുക.