ജയിലില്‍ നിന്നും ടിപിക്കേസിലെ പ്രതികള്‍ നടത്തിയ സ്മാര്‍ട് ഫോണ്‍, ഫേസ്ബുക്ക് ഉപയോഗത്തെത്തുടര്‍ന്ന് ചാനലുകളില്‍ വാര്‍ത്തവന്നപ്പോള്‍ നടത്തിയ ജയില്‍സന്ദര്‍ശനം വിവാദമറിഞ്ഞല്ലെന്ന് കെ കെ ലതിക എംഎല്‍എ. ഇപ്പോള്‍ നടക്കുന്നത് മാധ്യമഹത്യയെന്നും ലതിക വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
ടിപി കേസിലെ മറ്റ് പ്രതികളെ കണ്ടിട്ടില്ല. ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞാണ് സംഭവമറിഞ്ഞത്. എംഎല്‍എയെന്ന പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മോഹനന്‍ മാസ്റ്ററെ മാത്രമാണ് കണ്ടതെന്നും കെ കെ ലതിക പറഞ്ഞു.
മാധ്യമങ്ങള്‍ ഗൂഡാലോചന നടത്തിയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്ന് സിപിഎം നേതാവ് എളമരം കരീം പറഞ്ഞു. മോഹനന്‍ മാസ്റ്ററെ കെ കെ ലതിക എംഎല്‍എ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് പറഞ്ഞത് ജയില്‍ ഡിജിപിയാണ് ഇതില്‍കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടോയെന്നും എളമരം കരീം ചോദിച്ചു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കെ കെ ലതിക എംഎല്‍എ ജയില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയില്ലെന്ന് അറിയിച്ചിരുന്നു.