ലഗേജില്‍ നിന്ന് മോഷണം: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

Webdunia
ബുധന്‍, 25 ജൂലൈ 2012 (15:41 IST)
PRO
PRO
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജില്‍ നിന്ന്‌ സാധനങ്ങള്‍ മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഗേജില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

എയര്‍പോര്‍ട്ട്‌ അതോറിറ്റി ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്‌ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്‌. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, പിടിയിലായ ഉദ്യോഗസ്ഥനെക്കുറിച്ച് കൂടുതല്‍ വിവരം പുറത്ത് വിടാന്‍ അധികൃതര്‍ തയ്യാറായില്ല.