റെയില്‍ ബജറ്റ് നിരാശാജനകം: ആര്യാടന്‍

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (14:34 IST)
PRO
PRO
റയില്‍വേ ബജറ്റ് നിരാശാജനകമാണെന്ന് റെയില്‍‌വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്. റയില്‍‌വെ മന്ത്രി പവന്‍‌കുമാര്‍ ബന്‍സാല്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

റയില്‍വേ ബജറ്റില്‍ തനിക്ക് പ്രതീക്ഷയില്ലെന്ന് ബജറ്റിന് മുന്‍പെ ആര്യാടന്‍ പറഞ്ഞിരുന്നു. റയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വല്ലതും കിട്ടിയാല്‍ അത് ലാഭമെന്നു കരുതാം. ജനുവരി 2ന് കോഴിക്കോട് വച്ച് റയില്‍വേമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ റയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് അറിയുന്നത്. അതുകൊണ്ട് കൂടുതല്‍ പ്രതീക്ഷയില്ലെന്നും ആര്യാടന്‍ പറഞ്ഞു.