ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ ബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. പി വി സി പൈപ്പില്‍ വയറുകളും ബാറ്ററിയും ഘടിപ്പിച്ച വസ്തുക്കളാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയത്.
നീലേശ്വരം സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
രണ്ടാഴ്ച മുന്‍പ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്ത് പാളത്തില്‍ ഭാരമേറിയ ഇരുമ്പു ദണ്ഡ് കണ്ടെത്തിയിരുന്നു. രണ്ട് മാസം മുന്‍പ് കുമ്പളയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍ ഭാരമേറിയ കല്ലുകളും കണ്ടെത്തിയിരുന്നു.