കൊല്ലം ജില്ലാ ജയില്‍ റിമാന്‍ഡ് പ്രതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗാര്‍ഡിനെതിരെ വകുപ്പു തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍.നടരാജന്‍ ഉത്തരവിട്ടു.
കോടതി 12 ദിവസം റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചവരോട് ഗാര്‍ഡ് ലത്തീഫ് അപമര്യാദയായിപ്എരുമാറിയെന്നും തനിക്കെതിരെ ആരോപണം ഉണ്ടാകാതിരിക്കാന്‍ ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയെന്നും തിരുവനന്തപുരം ജില്ലാ ജയ്ഹില്‍ സൂപ്രണ്ട് സന്തോഷ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി ജയില്‍ ഡി.ജി.പി കമ്മീഷനെ അറിയിച്ചു.
2012 മേയ് ആറാം തീയതിയാണു സംഭവമുണ്ടായത്. കൊല്ലം ജില്ലാ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരവിപുരം സ്വദേശി ഷംനാദ്, മയ്യനാട് സ്വദേശികളായ ബിസ്മിന്‍, ഹാരിസ് എന്നിവരെ അര്‍ദ്ധ നഗ്നരാക്കി മര്‍ദ്ദിച്ച കേസിലാണ് ഇത്തരമൊരു ഉത്തരവ് വന്നിട്ടുള്ളത്.