റഹ്‌മാന് ഓസ്‌കര്‍ ലഭിച്ചതില്‍ സന്തോഷം: അര്‍ജുനന്‍

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (17:12 IST)
എ ആര്‍ റഹ്‌മാന്‌ ഓസ്കര്‍ ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ പറഞ്ഞു.

അദ്ദേഹം തന്‍റെ ശിഷ്യന്‍റെ മകനാണ്. റഹ്‌മാന്‍റെ അച്ഛന്‍ ശേഖര്‍ തന്‍റെ ശിഷ്യനായിരുന്നു. റഹ്‌മാനും തന്‍റെ ശിഷ്യനാണ്. സംഗീതത്തിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച പ്രതിഭയാണ് എ ആര്‍ റഹ്‌മാന്‍.

അതുകൊണ്ട് തന്നെ രണ്ട് ഓസ്കര്‍ അവാര്‍ഡുകള്‍ റഹ്‌മാന് ലഭിച്ചുവെന്ന വാര്‍ത്ത കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1968 ലാണു റഹ്‌മാനെ താന്‍ ആദ്യമായി കാണുന്നത്‌. പരസ്യചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സമയത്താണ് മണിരത്നത്തിന്‍റെ റോജയില്‍ അവസരം ലഭിച്ചത്. അതിനു റഹ്‌മാന് ദേശീയ അവാര്‍ഡ്‌ ലഭിക്കുകയും ചെയ്തു.