രോഗികള്‍ മരിച്ചത് ഓക്സിജന്‍ കിട്ടാതെയല്ലെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 24 ജൂലൈ 2012 (14:25 IST)
PRO
PRO
കൊച്ചി കളമശേരി സഹകരണ മെഡിക്കല്‍ കോളജില്‍ രോഗികള്‍ മരിച്ചത്‌ ഓക്സിജന്‍ ലഭിക്കാതെയാണെന്നതിന്‌ തെളിവില്ലെന്ന്‌ റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വകുപ്പ്‌തല അന്വേഷണ സമിതിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്.

അന്വേഷണ സംഘത്തിന്‌ മുന്‍പാകെ ഹാജരായവര്‍ നല്‍കിയ വിവരത്തില്‍ നിന്നും ആശുപത്രിയിലെ രേഖകളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇത്തരമൊരു സ്ഥിതിയുണ്ടായതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ്‌ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്‌ റിപ്പോര്‍ട്ട് സര്‍ക്കാരിന്‌ കൈമാറിയത്‌. റിപ്പോര്‍ട്ട്‌ സ്വീകരിച്ച സര്‍ക്കാര്‍ ഇത് പരിശോധിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. ആശുപത്രിക്ക്‌ പുറത്തുളള മുതിര്‍ന്ന ഡോക്ടര്‍മാരാണ്‌ സമിതിയിലെ അംഗങ്ങള്‍.