രാഹുല്‍ കോമാളിയായി; പിണറായി വിജയന്‍

Webdunia
ചൊവ്വ, 14 ജനുവരി 2014 (12:04 IST)
PRO
വെളിവില്ലാത്തവനെ പോലെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ പെരുമാറിയതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കോമാളിയെയാണോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പിണറായി ചോദിച്ചു. രാഹുല്‍ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്നും പിണറായി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരളയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഇന്നലെ കേരളത്തിലെത്തിയിരുന്നു.

പദയാത്രയ്ക്കിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടപ്പോള്‍ രാഹുലിനായി ഒരുക്കിയ സുരക്ഷാസംവിധാനവും തകരുകയായിരുന്നു. പ്രവര്‍ത്തകരുടെ ഉന്തും തള്ളും രൂക്ഷമായപ്പോഴാണ് അണികളെ അഭിവാദ്യം ചെയ്യാന്‍ രാഹുല്‍ പോലീസ് ജീപ്പിന് മുകളില്‍ കയറിയത്.