രാഹുല്‍ കേരളത്തില്‍

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2013 (11:42 IST)
PRO
PRO
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. തൃശൂരും പാലക്കാട്ടും നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. രാവിലെ 10 ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗം മുളങ്കുന്നത്തുകാവ് കിലയില്‍ (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. അധികാര വികേന്ദ്രീകരണത്തില്‍ കേരള മോഡല്‍ അടുത്തറിയുന്നതിനാണിത്.

കേരള മോഡല്‍ സംബന്ധിച്ചു കില അധികൃതര്‍ തയാറാക്കിയ ഹ്രസ്വചിത്രം കണ്ട ശേഷം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ 30 പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കില ഉദ്യോഗസ്ഥര്‍ക്കും ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കും മാത്രമാണു ചര്‍ച്ചയില്‍ പ്രവേശനം. മികച്ച വിജയം നേടിയ പഞ്ചായത്തുകളിലെ സാരഥികളെയാണു ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്.

തുടര്‍ന്നു പാലക്കാട് ജില്ലയിലേക്കു പോകുന്ന രാഹുല്‍ ഗാന്ധി അവിടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.