ശക്തമായ രാഷ്ട്രീയവിവാദങ്ങള്‍ക്കിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബുധനാഴ്ച കേരളത്തില്‍. ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് മോഡിയെത്തുന്നത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വൈകിട്ട് നാലോടെ പ്രത്യേക വിമാനത്തിലാണ് മോഡി തിരുവനന്തപുരത്ത് എത്തുക. അവിടെ നിന്ന് കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. ശാരദാമഠവും മഹാസമാധിയും അദ്ദേഹം സന്ദര്‍ശിക്കും. വൈകിട്ട് ഏഴുമണിയോടെ അദ്ദേഹം തിരിച്ചുപോകും.
മോഡി പങ്കെടുക്കുന്നതിനാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു. ഇടതുപാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടെയാണ് മോഡി ശിവഗിരിയിലെത്തുന്നത്.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും മോഡിയുടെ സന്ദര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.