രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള ഓരോ ചടങ്ങുകളാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.
ഉച്ചകഴിഞ്ഞ് 3.50 ന് തിരുവനന്തപുരത്ത് വ്യോമസേനയുടെ മേഖലയില്‍ വന്നിറങ്ങുന്ന രാഷ്ട്രപതി 4.15ന് കനകക്കുന്ന് കൊട്ടാരവളപ്പില്‍ കെ. കരുണാകരന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 4.20ന് സെനറ്റ് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അധ്യക്ഷനായിരിക്കും. ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ പ്രസംഗിക്കും.
5.20 ന് കൊച്ചിയിലേക്ക് പോകും. 7.05ന് അവിടെ അയ്യന്‍കാളിയുടെ 150-ാമത് ജന്മവാര്‍ഷികാഘോഷമായ യുഗസ്മൃതി ഉദ്ഘാടനം ചെയ്യും. കേരള പുലയര്‍ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 8.25ന് അദ്ദേഹം ഹൈദരാബാദിലേക്ക് പോകും.