രാജ്യസഭാസീറ്റ്: ഇടതുമുന്നണിയോഗം ഇന്ന്

Webdunia
ശനി, 31 ജനുവരി 2009 (09:58 IST)
രാജ്യസഭാ സീറ്റ്‌ വിഭജനം ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി നേതൃയോഗം ഇന്ന്‌ തിരുവനന്തപുരത്ത്‌ ചേരും. ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ എല്‍ ഡി എഫിന് രണ്ട് സീറ്റ് ലഭിക്കും.

രണ്ട് സീറ്റിനും സി പി എം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടു സീറ്റില്‍ ഒന്നില്‍ ഇതു സംബന്ധിച്ച് തീരുമാനമായി. പാര്‍ട്ടിക്ക് ഉറപ്പുള്ള ആദ്യ സീറ്റില്‍ ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി രാജീവിനെ നിയമിച്ചു.

ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികളുമായി ധാരണയായാല്‍ രണ്ടമത്തെ സ്ഥാനാര്‍ത്ഥിയായി ആണവ വിഷയത്തില്‍ പാര്‍ട്ടിയിലെ വിദഗ്ദനായ എം കെ ഭദ്രകുമാറിനെ നിര്‍ദ്ദേശിക്കും.

എന്നാല്‍, ഒരു സീറ്റിന് അവകാശവാദം ഉന്നയിച്ച് സി പി ഐയും ജനതാദളും രംഗത്തെത്തിയിട്ടുണ്ട്. ആര്‍ എസ്‌ പിയും സീറ്റിന്‌ താല്‍പര്യം പ്രകടിപ്പിക്കുന്ന പക്ഷം ടി ജെ ചന്ദ്രചൂഢന്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ട്‌.