രാജിവയ്ക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ്

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (16:15 IST)
PRO
PRO
സോളാര്‍ കേസില്‍ ജഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവെച്ചു വേണം ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാനെന്നും വിഎസ് പറഞ്ഞു.

വേണമെങ്കില്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കാമെന്ന ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് വി എസ് ചോദിച്ചു. മുഖ്യമന്ത്രി സരിതയുടെ തട്ടിപ്പ് കമ്പനിക്ക് കൂട്ടുനില്‍ക്കുകയല്ല, നേതൃത്വം കൊടുക്കകയാണ് ചെയ്യുന്നതെന്നും വി‌എസ് കുറ്റപ്പെടുത്തി.