രശ്മി വധക്കേസിലെ വിധിയില്‍ സംശയമുണ്ടെന്ന് ചുണ്ടിക്കാട്ടി പ്രതി ബിജു രാധാകൃഷ്ണന്‍ അഭിഭാഷകന് കത്ത് നല്‍കി. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട ബിജു ചട്ടം ലംഘിച്ചാണ് അഭിഭാഷകനു കത്തു നല്‍കിയത്. കൊല്ലം ജില്ലാ ജയിലില്‍ വച്ചാണു കത്തു കൈമാറിയത്.
സോളാര്‍ കേസ് ഒതുക്കാനുള്ള രക്തസാക്ഷിയാക്കുകയാണ് തന്നെയെന്ന് ബിജു കത്തില്‍ ആരോപിക്കുന്നു. വെള്ളിയാഴ്ചയാണ് ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ കോടതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവിനു വിധിച്ചത്.