രമയുടെ കണ്ണീര്‍ സിപിഎം വിരുദ്ധര്‍ ആയുധമാക്കുന്നു: സതീദേവി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2012 (18:49 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ സജീവരാഷ്ട്രീയത്തിലേക്കിറക്കാനുള്ള നീക്കത്തിന് പിന്നില്‍ വിധവയുടെ കണ്ണുനീര്‍ വിറ്റുകാശാക്കാനുള്ള നീചശ്രമമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി സതീദേവി. തന്റെ കണ്ണുനീരാണ്‌ സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്‌തികള്‍ ആയുധമാക്കുന്നതെന്ന്‌ രമയ്ക്കറിയില്ലെന്നും സതീദേവി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പിടിവാശികൊണ്ടാണ്‌ പി ജയരാജന്‍ ജയിലിലായത്‌. ഹൈക്കോടതി ജാമ്യം തള്ളിയതുകൊണ്ടെന്നും പാര്‍ട്ടിയും കുടുംബവും തകരാന്‍ പോകുന്നില്ല.

ജയരാജന്‌ ജയിലില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും സതീദേവി പറഞ്ഞു.