രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (11:09 IST)
PRO
PRO
പീഡനത്തിന് ഇരയായ രണ്ടര വയസുള്ള പെണ്‍കുട്ടി ആശുപത്രിയില്‍. ഉപ്പള സ്വദേശിയായ കുട്ടിയെ ആണ് ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടി വീണു പരുക്കേറ്റു എന്ന് പറഞ്ഞാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ പീഡനം നടന്നതായി ഡോക്ടര്‍മാരുടെ പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് തന്നെയാണ് പീഡിപ്പിച്ചത് എന്നാണ് സൂചന.