രണ്ടരവയസുകാരിയെ മാനഭംഗപ്പെടുത്തി

Webdunia
ഞായര്‍, 8 ഫെബ്രുവരി 2009 (12:18 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം രണ്ടരവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ട് പോയി മാനഭംഗപ്പെടുത്തി. സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പരുക്കുകളോടെ കണ്ടെത്തിയ കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലിതേടിയെത്തിയ നാടോടി സംഘത്തിലുള്ളതാണ് കുട്ടി. അമ്മയോടും, ഒപ്പമുണ്ടായിരുന്ന ബാക്കി 13 പേരോടുമൊപ്പം കിടന്നുറങ്ങിയ കുട്ടിയെ അര്‍ദ്ധരാത്രിയോടെയായിരുന്നു കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്.

കുട്ടിയെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയ്ക്കു ശേഷം ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ കസ്‌റ്റഡിയിലടുത്തിട്ടുണ്ട്.