യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇ അഹമ്മദിന്റെ കോലം കത്തിച്ചു

Webdunia
ബുധന്‍, 20 ജൂണ്‍ 2012 (12:34 IST)
PRO
PRO
കണ്ണൂരില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കോലം കത്തിച്ചു. ഇരുപതോളം പ്രവര്‍ത്തകരാണ് ഇ അഹമ്മദിന്റെ കോലംകത്തിച്ചത്. യൂത്ത് ലീഗ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.

യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റായി നിലവിലെ പ്രസിഡന്റ്‌ അബ്ദുള്‍ ഖാദര്‍ മൗലവിയെ വീണ്ടും നോമിനേറ്റ്‌ ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇരുപതോളം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ്‌ ഇ അഹമ്മദിന്റെ കോലം കത്തിച്ചത്‌.

ആദ്യം കരിങ്കൊടിയുമായി നഗരത്തില്‍ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ പിന്നീട്‌ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്‌ പ്രകടനം നടത്തുകയായിരുന്നു.