യു‌ഡി‌എഫില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ ഇന്നാരംഭിക്കും;ആദ്യം സോഷ്യലിസ്റ്റ് ജനതയുമായി

Webdunia
വ്യാഴം, 30 ജനുവരി 2014 (10:23 IST)
PRO
യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നാരംഭിക്കും. സോഷ്യലിസ്റ്റ് ജനതയുമായാണ് ഇന്നു ചര്‍ച്ച. തിങ്കളാഴ്ച മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും ചര്‍ച്ച നടത്തും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തയ്യാറാക്കുന്നതിനു മുന്നോടിയായാണ് ഘടക കക്ഷികളുമായി സീറ്റ് ചര്‍ച്ച തുടങ്ങുന്നത്. സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു.

വടകരയോ വയനാടോ വേണമെന്നാണ് സോഷ്യലിസ്റ്റ് ജനതയുടെ ആവശ്യംകോട്ടയത്തിനു പുറമേ ഇടുക്കി സീറ്റ് കൂടി വേണമെന്നതാണ് മാണി വിഭാഗത്തിന്‍റെ ആവശ്യമെന്നും വാര്‍ത്തകളുണ്ട്.

നിലവിലെ സീറ്റുകള്‍ക്ക്‌ പുറമേ കൂടുതല്‍ സീറ്റ്‌ ആവശ്യപ്പെടാനുള്ള കേരളാ കോണ്‍ഗ്രസ്‌, മുസ്‌ളിംലീഗ്‌ നീക്കവും കോണ്‍ഗ്രസ് എങ്ങനെ പരിഹരിക്കുമെന്നാണ് രാഷ്ടീയനിരീക്ഷകര്‍ കാത്തിരിക്കുന്നത്.