യുവാവിന്റെ ദുരൂഹമരണം: പിതാവ് അറസ്റ്റില്‍

Webdunia
വെള്ളി, 19 ഏപ്രില്‍ 2013 (12:30 IST)
PRO
PRO
ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പിതാവും മാതൃസഹോദരനും ഉള്‍പ്പെടെ ആറു പേര്‍ പൊലീസ് പിടിയിലായി. പാലക്കാട് ജില്ലയിലെ കിണാവല്ലൂര്‍ മാണ്ടേക്കാട് പുത്തന്‍പുര വീട്ടില്‍ സഞ്ജയ് (26) ആണ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

വിഷു ദിവസം കിണാവല്ലൂര്‍ ചെമ്മണിക്കാവ് വിഷുവേല കണ്ട് അമിതമായി മദ്യപിച്ചെത്തിയ സഞ്ജയ് അഞ്ചാം മൈല്‍ സ്വദേശികളായ ചിലരുടെ കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ സഞ്ജയനു തലയ്ക്കും മറ്റും പരുക്കേറ്റു. വീട്ടിലെത്തിയ ഇയാള്‍ മാതാവിനെ മൃഗീയമായി മര്‍ദ്ദിച്ചു. തടയാന്‍ ചെന്ന കുടുംബാംഗങ്ങളോടും സഞ്ജയ് അടിപിടി നടത്തി. തുടര്‍ന്ന് പിതാവും അമ്മാവനും ഉള്‍പ്പെടെയുള്ളവര്‍ സഞ്ജയനെ കട്ടിലില്‍ പിടിച്ചു കെട്ടിയിട്ടു. പിന്നീട് അഴിച്ചു വിട്ടെങ്കിലും പിറ്റേന്ന് രാവിലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.