യുഡിഎഫ് സര്‍ക്കാര്‍ നിലം‌പൊത്തും

Webdunia
ഞായര്‍, 16 മാര്‍ച്ച് 2014 (15:10 IST)
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ . എന്നും അധികാരത്തിനൊപ്പംനിന്നിട്ടുള്ള കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പതര്‍ച്ച തിരഞ്ഞെടുപ്പോടെ മാറും. ഇതോടെ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

സി പി എം സ്ഥാനാര്‍ത്ഥികള്‍ അതിഥി താരങ്ങളാണെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ആരോപണം വിലകുറഞ്ഞതാണ്. എന്‍ കെ പ്രേമചന്ദ്രന്‍ അതിഥി താരമാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം.

സി പി എമ്മിന് ജാമി - മത സംഘടനകളുമായി ബന്ധമില്ല. എന്‍ എസ് എസ് അടക്കമുള്ള സംഘടനകളുടെ നേതാക്കളെ സി പി എമ്മുകാര്‍ കാണുന്നത് അവയിലെ ബഹുജനങ്ങളുടെ പിന്തുണ തേടാനാണെന്ന് അദ്ദേഹം പറഞ്ഞു.