യുഡിഎഫ്‌ വന്നശേഷം കയ്യേറ്റക്കാര്‍ തിരിച്ചു വന്നു: വി എസ്

Webdunia
ശനി, 9 മാര്‍ച്ച് 2013 (15:57 IST)
WD
WD
യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കയ്യേറ്റക്കാര്‍ തിരിച്ചു വന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്‍വകക്ഷി സംഘം മൂന്നാര്‍ സന്ദര്‍ശിക്കണമെന്നും വി എസ്‌ ആവശ്യപ്പെട്ടു.

റവന്യൂ മന്ത്രിയുടെ നിലപാട്‌ അംഗീകരിക്കാനാവില്ല. മൂന്നാര്‍ സന്ദര്‍ശിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാമെന്നും വി എസ്‌ അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, മൂന്നാറിലെ കയ്യേറ്റം കണ്ടെത്താന്‍ റവന്യൂവകുപ്പ്‌ പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്നു മാസത്തിനകം ചിന്നക്കനാല്‍, കയ്യേറ്റം ഒഴിപ്പിക്കും. കയ്യേറ്റം ഒഴിപ്പിക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയാറാക്കി.

ദേവികുളം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൂന്നു തഹസീല്‍ദാര്‍മാരുള്‍പ്പെടെ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെയാണ്‌ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നിയോഗിച്ചത്‌. റവന്യൂമന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശാനുസരണം ജില്ലാ കലക്ടര്‍ വിളിച്ച്‌ ചേര്‍ത്ത അടിയന്തര യോഗത്തിലാണ്‌ ഇതു സംബന്ധിച്ചു തീരുമാനിച്ചത്‌.