മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (11:12 IST)
PRO
കനത്ത മൂടല്‍മഞ്ഞ് മൂലം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ഷാര്‍ജയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങളാണ് നെടുമ്പാശ്ശേരി, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങളും എയര്‍ അറേബ്യയുടെ വിമാനവുമാണ് ഇന്നു കാലത്ത് തിരിച്ചുവിട്ടത്.