മുല്ലപ്പെരിയാര്‍: ‘കേരളം പദ്ധതിരേഖ സമര്‍പ്പിക്കണം’

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2011 (16:38 IST)
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ ഡാം സംബന്ധിച്ച് വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തോട് ആവശ്യപ്പെട്ടു. നാലാഴ്ചക്കകം പദ്ധതിരേഖ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം പദ്ധതി രേഖ സമര്‍പ്പിച്ചു രണ്ടാഴ്ചക്കകം തമിഴ്നാട് മറുപടി അറിയിക്കാന്‍ തമിഴ്നാടിനോടും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ഡാം നിര്‍മിക്കുക മാത്രമാണു മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ആകെയുള്ള പരിഹാരമെന്നു കേരളം ഇന്ന് ഉന്നതാധികാര സമിതിയെ അറിയിച്ചു. അപ്പോഴാണ് പദ്ധതി രേഖകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദ്ദേശിച്ചത്.