മുല്ലപ്പെരിയാര്‍: സര്‍ക്കാരിനെതിരെ സീറോമലബാര്‍ സഭ

Webdunia
ചൊവ്വ, 15 മെയ് 2012 (17:33 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സീറോ മലബാര്‍ സഭ. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രശ്‌നത്തിന്റെ നിജസ്ഥിതി ഉന്നതാധികാര സമിതിയ്ക്ക്‌ മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്ന്‌ സീറോ മലബാര്‍ സഭ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയ്ക്ക്‌ മുന്നില്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ലെന്ന് സഭ ആരോപിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നും സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്ന് മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനോടുള്ള നിലപാട് വ്യക്തമാക്കിയതായിരുന്നു സഭ.