മുരളി: അധികാരം ഹൈക്കമാന്‍ഡിനെന്ന് ലീഡര്‍

Webdunia
ശനി, 30 ജനുവരി 2010 (12:39 IST)
PRO
PRO
കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്‍റെ പുനപ്രവേശനം സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിന് മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.

കോണ്‍ഗ്രസ് അംഗത്വ വിതരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം കെ പി സി സിക്കില്ല. മുരളിയെ കോണ്‍ഗ്രസില്‍ മടക്കിയേടുക്കേണ്ടതില്ലെന്ന കെ പി സി സി തീരുമാനം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും കരുണാകരന്‍ പറഞ്ഞു. ഇക്കാര്യങ്ങളാണ് കഴിഞ്ഞദിവസം ചേര്‍ന്ന കെ പി സി സി നിര്‍വ്വാഹഹക സമിതി യോഗത്തില്‍ താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുരളിയെ തിരിച്ചെടുക്കേണ്ടന്ന കെ പി സി സി തീരുമാനം താന്‍ അറിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്‌ കെ പി സി സി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത്‌ മടങ്ങുകയായിരുന്നു അദ്ദേഹം.