മുന്‍ പൊന്നാനി എം എല്‍ എ കെ ശ്രീധരന്‍(72) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച വൈകിട്ട് നെഞ്ച് വേദന അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
1986 ലാണ് ശ്രീധരന്‍ പൊന്നാനി നിയോജക മണ്ഡലം എം എല്‍ എ ആയത്. സി പി എം നേതാവായിരുന്ന ശ്രീധരനെ അഞ്ചു വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.