മുദ്രാ വായ്പ നല്‍കാമെന്ന് പറഞ്ഞ് ജനരക്ഷായാത്രയിലേക്ക് ക്ഷണിച്ചു; എന്നാല്‍ നല്‍കിയതോ?

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:05 IST)
മുദ്രാ വായ്പാ പദ്ധതിയുടെ ചെക്ക് നല്‍കാമെന്ന് പറഞ്ഞ് നൂറുകണക്കിന് യുവതീയുവാക്കളെയും വീട്ടമ്മമാരെയും ബിജെപി നേതാക്കള്‍ പറ്റിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലാണ് മുദ്രാ വായ്പാ മേള സംഘടിപ്പിച്ചത്.
 
എല്ലാവര്‍ക്കും വായ്പാ തുകയുടെ ചെക്ക് നല്‍കുമെന്ന് ബാങ്കുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അപേക്ഷ നല്‍കിയവരോടെല്ലാം ടാഗോര്‍ തിയേറ്ററിലെത്താന്‍ പറഞ്ഞിരുന്നു.  എന്നാല്‍ വേദിയില്‍ 23 പേര്‍ക്ക് മാത്രമാണ് മന്ത്രി ചെക്ക് നല്‍കിയത്. ബാക്കിയുള്ളവരോട് ബാങ്കിലെത്താന്‍ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. 
 
ചെക്ക് വാങ്ങാമെന്നു കരുതി വന്നവര്‍ക്ക് ഭക്ഷണപ്പൊതി കൊടുത്ത് പറഞ്ഞയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ലഖ്‌നൗവിലും ബംഗലൂരുവിലും ഇത്തരം പരിപാടി സംഘടിപ്പിച്ചശേഷമാണ് തിരുവനന്തപുരത്ത് വായ്പമേള നടത്തിയതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article