മുടി ദാനം ചെയ്യുന്നത് കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ധനമന്ത്രി കെ എം മാണിയുടെ മരുമകള്‍. ജോസ് കെ മാണി എം പിയുടെ ഭാര്യയായ നിഷ ജോസ് തന്റെ മുടി ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. നിഷയുടെ മുടി കാന്‍സര്‍ രോഗത്താല്‍ മുടി നഷ്ടമായ ഒരാള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനാണ് നല്‍കുക.
ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ എന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ് മുടിദാനം നടക്കുന്നത്. ബുധനാഴ്ച കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജില്‍ വെച്ചു നടക്കുന്ന ചടങ്ങിലായിരിക്കും നിഷ മുടി ദാനം നല്‍ക്കുക. ദുബായില്‍ താമസിക്കുന്ന സുഹൃത്ത് പ്രെമി മാത്യുവാണ് മുടി ദാനം ചെയ്യാന്‍ നിഷയ്ക്ക് പ്രചോദനം.
കാന്‍സറിന് കീമോ തെറാപ്പി ചെയ്യുമ്പോള്‍ മുടി നഷ്ടമാകും. ചിലരെ അതു മാനസികമായി ബാധിക്കാറുണ്ട് അതിന് ഡോക്ടമാര്‍ നിര്‍ദ്ദേശിക്കുന്നത് വിഗ്ഗ് ഉപയോഗിക്കാനാണ്. വിഗ്ഗിന്റെ ഉപയോഗം അവരുടെ പഴയ മാനസികാവസ്ഥയിലെത്തിക്കാന്‍ സഹായിക്കാറുണ്ട്.
യഥാര്‍ത്ഥ മുടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിഗ്ഗിന് അയ്യായിരം മുതല്‍ പതിനയ്യായിരം രൂപ വരെ വിലയാകും. അത് താങ്ങാനാവാത്തവരെ സഹായിക്കാനാണ് കേശദാനം. ദാനം ചെയ്യുന്ന മുടി കൊണ്ട് മുംബൈയിലെ ഭഹെയര്‍ എയ്ഡ് എന്ന സംഘടന വിഗ്ഗുണ്ടാക്കി റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ വഴി പാവപ്പെട്ട രോഗികള്‍ക്ക് നല്‍കാനാണു സംഘടനയുടെ പദ്ധതി.