മുഖ്യമന്ത്രി ബാംഗ്ലൂരില്‍

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2007 (11:17 IST)
കേരള മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഞായറാഴ്ച ബാംഗ്ലൂരിലെത്തി. സംസ്ഥാന ഐടി വകുപ്പിന്‍റെ റോഡ് ഷോയുടെ ഭാഗമായാണ് മുഖ്യമന്ത്രി ബാംഗ്ലൂരിലെത്തിയത്. കേരളത്തിലേക്ക് കൂടുതല്‍ ഐടി നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വൈകീട്ട് മുഖ്യമന്ത്രി ഐടി കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും.

ബാംഗ്ലൂരിലെ ഒബ്രോയ് ഹോട്ടലിലാ‍ണ് കൂടിക്കാഴ്ച. പ്രമുഖരായ അമ്പത് ഐടി കമ്പനി മേധാവികളുമായിട്ടാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഹൊസൂര്‍ റോഡിലുള്ള ഇന്‍ഫോസിസിന്‍റെ ഇലക്ട്രോണിക് സിറ്റി കാമ്പസും സന്ദര്‍ശിക്കും.

ഐടി മേധാവികളുമായി നടക്കുന്ന ചര്‍ച്ചയില്‍ കേരളത്തിലെ നിക്ഷേപ സാദ്ധ്യതയെ കുറിച്ച് വ്യക്തമാക്കുകയും സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യും.

വിപ്രോ, ടി.സി.എസ്, എ.എം.ഡി, എച്ച്.പി, ഹണിവെല്‍, മൈക്രോസോഫ്റ്റ് തുടങ്ങി പ്രമുഖ ഐടി കമ്പനി മേധാവികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.