മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവെച്ചുപോകുമെന്ന് പിസി ജോര്‍ജ്. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തില്‍ നിന്നും താന്‍ ഒഴിഞ്ഞു പോകണമെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. കെസി ജോസഫിന് തന്നോട് ഒഴിഞ്ഞു പോകണമെന്ന് പറയാനുള്ള അധികാരം ഇല്ലെന്നും അതുകൊണ്ടുതന്നെ ജോസഫ് പറയുന്നതിന് താന്‍ വിലകല്‍പിക്കുന്നില്ലെന്നും ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.
അപമാനം സഹിച്ച് പിസി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്ത് തുടരണമെന്നില്ലെന്നും വേണമെങ്കില്‍ ജോര്‍ജിന് രാജി വയ്ക്കാമെന്നും കെസി ജോസഫ് ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു. അപമാനം സഹിച്ചും താന്‍ ചീഫ് വിപ്പ് സ്ഥാനത്തു തുടരുന്നത് പാര്‍ട്ടിക്കു വേണ്ടിയാണെന്ന ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെസി ജോസഫ്.