മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ ശിവദാസനെയാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസുകാരനാണ് ശിവദാസന്‍. വിഐപി സെക്യൂരിറ്റിക്ക് നിയോഗിക്കപ്പെടുമ്പോള്‍ എസ്‌കോര്‍ട്ട് വാഹനത്തില്‍ പൊലീസിന്റെ വീഡിയോഗ്രാഫറെ കൂടി നിയോഗിക്കാറുണ്ട്.
മുഖ്യമന്ത്രി കണ്ണൂരില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനവ്യൂഹത്തില്‍ വീഡിയോഗ്രഫിക്കായി നിയോഗിച്ചിരുന്നത് ശിവദാസനെയായിരുന്നു. ഇടത് അനുകൂല അസോസിയേഷനില്‍ അംഗമായ ശിവദാസന്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ അക്രമികള്‍ ആരും തന്ന ഇല്ലായിരുന്നു. പകരം സിഐ ഷാജിയുടെ ദൃശ്യങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്.
ഇത് കൂടാതെ കുറെ കാലുകളും വാഹനത്തിന്റെ ടയറുകളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ബോധപൂര്‍വമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ശിവദാസനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വിഴ്ച പറ്റിയതായി ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും ചോര്‍ത്തി നേതാക്കളെ അറിയിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.