മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (10:00 IST)
PRO
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. പ്രതിഷേധം ഏല്‍പ്പിച്ച മുറിവ് തളര്‍ത്താതെയാണ് ഉമ്മന്‍ചാണ്ടി സപ്തതിയിലേക്ക് കടക്കുന്നത്.
പതിവുപോലെ ആള്‍ക്കുട്ടത്തിലും തിരക്കിലുമാണ് മുഖ്യമന്ത്രിയുടെ പിറന്നാള്‍ ആഘോഷം. അല്ലാതെ കൂടുതല്‍ പിറന്നാളാഘോഷങ്ങളൊന്നും തന്നെയില്ല.1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. പ്രതിപക്ഷ നേതാവിനെപ്പോലെ അനിഴമാണ് ഉമ്മന്‍ചാണ്ടിയുടെയും നക്ഷത്രം.
കല്ലേറില്‍ പരുക്കേറ്റതിനാല്‍ ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നതിനാല്‍ ഈ പിറന്നാള്‍ ദിനത്തില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ വീട്ടില്‍ ഉണ്ടാകുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ കരുതിയത്, പക്ഷേ മുഖ്യമന്ത്രി പതിവു തിരക്കുകളില്‍ തന്നെയാണ്.
മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സപ്തതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. ഇതുവരെ തനിക്ക് അത്തരം ആഘോഷങ്ങളില്ലെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.