മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സരിത എസ് നായര്‍ക്കൊപ്പം കണ്ടതായി ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍. ജൂലൈ ഒമ്പതിന് സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കണ്ടുവെന്ന് ശ്രീധരന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തന്റേതെന്ന് പറഞ്ഞ് കോടതിയില്‍ നല്‍കിയ മൊഴി തെറ്റാണ്. എഡിജിപിയുടെ സത്യവാങ് മൂലം കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമാണെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എ ഹേമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് ശ്രീധരന്‍നായര്‍ പറഞ്ഞതായും പോലീസ് ഹൈക്കോടതിയില്‍ പോലീസ് അറിയിച്ചു.