മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 'മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈ‌എഫ്‌ഐ പ്രവര്‍ത്തകന്‍'

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (14:42 IST)
PRO
മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.

കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഗ്ലാസ് തകരുന്നത് ദൃശ്യങ്ങളിലുണ്ട്. ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറായ രാജേഷാണ് പ്രതിയെന്നാണ് സൂചന.

വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പ്രതിയാണോ എന്നറിയാന്‍ പൊലീസ് വിശദമായ പരിശോധന തുടരുകയാണ്.

മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇന്ന് പതിനഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെയും 15 പേരെയാണ് അറസ്റ്റ് ചെയ്തത്. അക്രമം ആസൂത്രിതമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍ . വധശ്രമമാണ് നടന്നതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.