മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയ സംപ്രേഷണം ചെയ്യുന്ന വെബ്സൈറ്റ് ഒരു ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം പേര്‍. ശനിയാഴ്ച വൈകിട്ട് 5 വരെ 71.54 ലക്ഷമാണ് ഹിറ്റ്.
എണ്ണൂറിലധികം ഇ മെയിലുകളുമെത്തി. ഇതില്‍ സിറ്റിസണ്‍ ജേര്‍ണലിസം വിഭാഗത്തിലെ 48 എണ്ണവും ഉള്‍പ്പെടും. വെള്ളിയാഴ്ച രാവിലെയാണ് തത്സമയ വെബ്കാസ്റ്റിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാണാനും പുതിയ സംവിധാനം വഴി സാധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന യോഗങ്ങള്‍, വാര്‍ത്താസമ്മേളനങ്ങള്‍, മന്ത്രിസഭായോഗതീരുമാനങ്ങള്‍, വിശദീകരണങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ലഭ്യമാവും. www.keralacm.gov.in എന്നാണ് വിലാസം.