മുഖ്യമന്ത്രിയുടെ രാജിക്കായി പോരാട്ടം ശക്തമാക്കി ഇടത് മുന്നണി; ഇന്ന് രാപ്പകല്‍ സമരം

Webdunia
തിങ്കള്‍, 22 ജൂലൈ 2013 (08:32 IST)
PRO
സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. മാധ്യമങ്ങളിലൂടെ ദിവസവും പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ ഉപയോഗപ്പെടുത്തി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം.

സെക്രട്ടേറിയറ്റ് നടയില്‍ 24 മണിക്കൂര്‍ രാപ്പകല്‍സമരം ഇന്ന് തുടങ്ങും.
ഇന്ന്​ രാവിലെ 10 മുതല്‍​ ചൊവ്വാഴ്ച രാവിലെ 10 വരെ നടക്കുന്ന രാപ്പകല്‍ ധര്‍ണയില്‍ ഇടത് എംപിമാരും,എംഎല്‍.എമാരും,ജില്ലയിലെ ജനപ്രതിനിധികളും മറ്റു നേതാക്കളും പങ്കെടുക്കും.​

ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍, കര്‍ഷകത്തൊഴിലാളി,​ വിദ്യാര്‍ഥി, യുവജനസംഘടനകള്‍​ എന്നിവയുടെ നേതൃത്വത്തി​ല്‍​ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചുകളുടെ തുടര്‍ച്ചയാണിത്. 24 മുതല്‍ എല്ലാ ജില്ലാ​കേന്ദ്രങ്ങളിലും​ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തും. നാളെ ഇടത് മുന്നണി യോഗം ചേര്‍ന്ന് ഭാവി സമര പരിപാടികള്‍ തീരുമാനിക്കും.