മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന് സസ്‌പെന്‍ഷന്‍

Webdunia
ചൊവ്വ, 25 ജൂണ്‍ 2013 (17:58 IST)
PRO
PRO
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിം രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

സലിം രാജിന്റെ ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഫോണ്‍ ബന്ധം പുലര്‍ത്തിയതിന്‌ മതിയായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ‍നടപടിയെടുത്തത്.

എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍. എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം സലിം രാജിനെ ചോദ്യം ചെയ്‌തിരുന്നു.