മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് ആര് ബാലകൃഷ്ണപിള്ളയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതു കൊണ്ടൊന്നും ഭരണം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയത് മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.