മുഖ്യമന്ത്രിക്കെതിരായ ആക്രമണം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കോടതി

Webdunia
വെള്ളി, 22 നവം‌ബര്‍ 2013 (14:43 IST)
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായി നടന്ന ആക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി.

അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമണം നടത്താനായി ആയിരം പേര്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും കോടതി ചോദിച്ചു.

കേസില്‍ അറസ്റ്റിലായ നാലുപേരുടെ ജാമ്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു

ഈ രീതിയിലാണ്‌ അന്വേഷണം പുരോഗമിക്കുന്നതെങ്കില്‍ കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു.