മീനച്ചിലാറ്റില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Webdunia
ശനി, 13 ജൂലൈ 2013 (12:22 IST)
PRO
മീനച്ചിലാറ്റില്‍ മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവഞ്ചൂര്‍ പാറമ്പുഴ ചെട്ടിപ്പടിക്കുസമീപം മാരായിക്കുളം ബാലകൃഷ്ണന്റെ മകന്‍ അരവിന്ദ് (ദീപു 15), ചെട്ടിപ്പടിയില്‍ താമസിക്കുന്ന പുതുപ്പറമ്പില്‍ സുനിലിന്റെ മകന്‍ അനന്തു (14) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ജൂലായ് 11-ന് സ്‌കൂള്‍ അവധിദിവസമാണ് ദുരന്തമുണ്ടായത്. വൈകിട്ടാണ് ആറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി വെള്ളത്തില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട അനന്തുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്യാം വെള്ളത്തില്‍ വീണത്.