മിഗ് 17 കൂട്ടിയിടി: മരിച്ചവരില്‍ ഒരു മലയാളി കൂടി

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (19:05 IST)
PRO
PRO
ഗുജറാത്തില്‍ വ്യോമസേനാ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി കൂടി. തൃശൂര്‍ അന്നക്കര സ്വദേശി ശ്രീജിത്‌ (25) ആണ്‌ അപകടത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക്‌ വിവരം ലഭിച്ചത്‌. വ്യോമസേനയില്‍ സ്ക്വാഡ്രന്‍ ലീഡറായിരുന്നു ശ്രീജിത്‌.

അപകടത്തില്‍ മരിച്ച മറ്റൊരു മലയാളിയായ സ്ക്വാഡ്രന്‍ ലീഡര്‍ മനോജ്‌ വി നായരുടെ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. അപകടത്തില്‍ ഒന്‍പത് സൈനികരാണ് മരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ റഷ്യന്‍ നിര്‍മ്മിതമായ രണ്ട് മിഗ് 17 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഗുജറാത്തിലെ ജാം‌നഗര്‍ ജില്ലയിലെ എയര്‍ബേസിനോട് ചേര്‍ന്നുള്ള സര്‍മാത് ഗ്രാമത്തിലാണ് അപകടം ഉണ്ടായത്.

ജാംനഗര്‍ എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ചെറുവിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് വച്ച് കൂട്ടിമുട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.