കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘത്തില്‍ മലയാളിയായ രൂപേഷ് ഉള്ളതായും അദ്ദേഹം പറഞ്ഞു. അതേസമയം, മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാവോയിസ്റ്റ് നേതാവെന്ന് പറയുന്ന മലയാളിയായ രൂപേഷും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാരിമുത്തുവിന്റെ സഹോദരി സുന്ദരിയും കര്‍ണാടക സ്വദേശി ജോണിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുള്‍പ്പെട്ട അഞ്ചംഗസംഘമാണ് തട്ടേരി എസ്റ്റേറ്റിലെ തൊഴിലാളികളെ തടഞ്ഞുവച്ചതെന്നാണ് വിവരം.