മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം, ജയരാജന്‍ ജാമ്യമെടുത്തു

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (14:53 IST)
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ എം എല്‍ എ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തു. കണ്ണൂര്‍ ടൌണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് ജാമ്യമെടുത്തു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെതിരെ തന്റെ ഭാഗത്തു നിന്ന് കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് ജയരാജന്‍ എം എല്‍ എ പൊലീസില്‍ പറഞ്ഞു. താന്‍ അത്തരത്തിലൊരു ശ്രമം നടത്തിയിട്ടില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ സംഘം ചേര്‍ന്ന്‌ തടഞ്ഞുവെച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും ജയരാജന്‍ അടക്കം 30 പേര്‍ക്കെതിരേ നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ്‌ കേസ് എടുത്തിരുന്നു.