മാതാ അമൃതാനന്ദമയി ചിലിയുടെ പ്രസിഡന്‍റ് മിഷേല്‍ ബാഷ്ളെറ്റുമായി കൂടിക്കാഴ്ച നടത്തി. അമ്മയുടെ സന്ദര്‍ശനം ചിലി ജനതയ്ക്ക് ഗുണകരമാകുമെന്നും ബാഷ്ളെറ്റ് അഭിപ്രായപ്പെട്ടു.
മതകാര്യങ്ങളില്‍ ഏറെ തത്പരയെല്ലെങ്കിലും മാനുഷിക കാര്യങ്ങളിലുള്ള താത്പര്യമാണ് തന്നെ മാതാ അമൃതാനന്ദമയിയില്‍ ആകൃഷ്ടയാക്കിയതെന്ന് കൂടിക്കാഴ്ചയില്‍ ബാഷ്‌ളെറ്റ് പറഞ്ഞു. തന്‍റെ രാജ്യത്തേക്ക് അമൃതാനന്ദമയിയെ സ്വാഗതം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
സാമ്പത്തിക വളര്‍ച്ച മാത്രമല്ല രാജ്യത്തിനാവശ്യമെന്നും മൂല്യങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയേ സമാധാനം ഉറപ്പുവരുത്താന്‍ കഴിയൂ എന്നുമുള്ള മാതാ അമൃതാനന്ദമയിയുടെ അഭിപ്രായത്തോട് ബാഷ്ളെറ്റ് യോജിച്ചു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി അമ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും അമ്മയുടെ സന്ദര്‍ശനം ചിലി ജനതയ്ക്ക് ഗുണകരമാകുമെന്നും ബാഷ്ളെറ്റ് അഭിപ്രായപ്പെട്ടു. ചിലിയില്‍ നടത്തുന്ന പര്യടനത്തിനിടെയാണ് അമ്മ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.